പുതിയ സർക്കാരിൻ്റെ ആദ്യ തീരുമാനം കർഷക ക്ഷേമത്തോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്.


പ്രധാനമന്ത്രിയുടെ ഓഫീസ്

പുതിയ സർക്കാരിൻ്റെ ആദ്യ തീരുമാനം കർഷക ക്ഷേമത്തോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്


പ്രധാനമന്ത്രി ഒപ്പിട്ട ആദ്യ ഫയൽ പ്രധാനമന്ത്രി കിസാൻ നിധിയുടെ പ്രകാശനവുമായി ബന്ധപ്പെട്ടതാണ്

കിസാൻ കല്യാണിനോട് പൂർണമായും പ്രതിജ്ഞാബദ്ധമായ സർക്കാരാണ് നമ്മുടേത്. അതിനാൽ ചുമതലയേൽക്കുമ്പോൾ ഒപ്പിട്ട ആദ്യ ഫയൽ കർഷക ക്ഷേമവുമായി ബന്ധപ്പെട്ടതാണെന്നത് ഉചിതമാണ്: പ്രധാനമന്ത്രി

വരും കാലങ്ങളിൽ കർഷകർക്കും കാർഷിക മേഖലയ്ക്കും വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി

പോസ്റ്റ് ചെയ്തത്: 10 ജൂൺ 2024 12:06PM PIB ഡൽഹി

മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം പ്രധാനമന്ത്രി കിസാൻ നിധിയുടെ 17-ാം ഗഡു പുറത്തിറക്കുന്നതിന് അനുമതി നൽകുന്ന ആദ്യ ഫയലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പുവച്ചു. ഇത് 9.3 കോടി കർഷകർക്ക് ഗുണം ചെയ്യുകയും 20,000 കോടി രൂപ വിതരണം ചെയ്യുകയും ചെയ്യും.

ഫയലിൽ ഒപ്പിട്ട ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു, “ഞങ്ങളുടേത് കിസാൻ കല്യാണിനോട് പൂർണ്ണമായും പ്രതിജ്ഞാബദ്ധമായ സർക്കാരാണ്. അതിനാൽ ചുമതലയേറ്റശേഷം ഒപ്പിട്ട ആദ്യ ഫയൽ കർഷക ക്ഷേമവുമായി ബന്ധപ്പെട്ടതാണെന്നത് ഉചിതമാണ്. വരും കാലങ്ങളിൽ കർഷകർക്കും കാർഷിക മേഖലയ്ക്കും വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

***

DS/SR

(റിലീസ് ഐഡി: 2023689)
സന്ദർശക കൗണ്ടർ : 262

Click to rate this post!
[Total: 0 Average: 0]
[

Leave a Comment

Scroll to Top